ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു

ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് ശ്രേണിയില്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു
TIJO JOHN
Published on

കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ രംഗത്തെ ആഗോള മുന്‍നിര കമ്പനിയായ ടിവിഎസ് മോട്ടോര്‍ കമ്പനി, ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ ശ്രേണിയില്‍ പുതിയ മോഡല്‍ കൂടി അവതരിപ്പിച്ചു. മാര്‍വലിന്റെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളായ ഡെഡ്പൂള്‍, വോള്‍വറിന്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

ശക്തമായ 3വാല്‍വ് എഞ്ചിനുള്ള ഈ പുതിയ എഡിഷന്‍, 6,000 ആര്‍പിഎമ്മില്‍ 11.75 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കും. വേഗത വര്‍ധിപ്പിക്കാനായി ഐഗോ അസിസ്റ്റ് വിത്ത് ബൂസ്റ്റ് മോഡ്, കുറഞ്ഞ വേഗതയില്‍ എളുപ്പത്തില്‍ ഓടിക്കാനും ഇന്ധനക്ഷമത വര്‍ധിപ്പിക്കാനുമായി ജിടിടി (ഗ്ലൈഡ് ത്രൂ ടെക്‌നോളജി) എന്നിവ കൂടാതെ 85ല്‍ അധികം ഫീച്ചറുകളുള്ള പൂര്‍ണമായി കണക്റ്റ് ചെയ്ത റിവേഴ്‌സ് എല്‍സിഡി ക്ലസ്റ്ററും പുതിയ സൂപ്പര്‍ സ്‌ക്വാഡ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡെഡ്പൂള്‍, വോള്‍വറിന്‍ എന്നീ മാര്‍വല്‍ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റിക്കറുകളും പുതിയ എസ്എസ് എഡിഷന് നല്‍കിയിട്ടുണ്ട്.

2023 ഓഗസ്റ്റില്‍ അയണ്‍ മാന്‍, ബ്ലാക്ക് പാന്തര്‍ തീമുകളില്‍ പുതിയ മോഡലുകള്‍ അവതരിപ്പിച്ച് ടിവിഎസ് റെയ്ഡര്‍ ഇന്ത്യയിലെ ആദ്യത്തെ മാര്‍വല്‍-തീംഡ് മോട്ടോര്‍സൈക്കിളായി മാറിയിരുന്നു. സൂപ്പര്‍ഹീറോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഈ മോഡലുകള്‍ക്ക് യുവ റൈഡര്‍മാരില്‍ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. 99,465 രൂപയാണ് പുതിയ ടിവിഎസ് റെയ്ഡര്‍ സൂപ്പര്‍ സ്‌ക്വാഡ് എഡിഷന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ഈ മാസം മുതല്‍ തന്നെ എല്ലാ ടിവിഎസ് മോട്ടോര്‍ കമ്പനി ഡീലര്‍ഷിപ്പുകളിലും ഇത് ലഭ്യമാകും.

Related Stories

No stories found.
Times Kerala
timeskerala.com