
കൊച്ചി: ഇരുചക്ര-മുച്ചക്ര വാഹന നിര്‍മാണ മേഖലയിലെ ആഗോള മുന്‍നിരക്കാരായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), മൊബിലിറ്റി മേഖലയിലെ ഡിസൈന്‍ പ്രതിഭകളെ ആദരിക്കുന്നതിന് 'ടിവിഎസ് ഇന്‍ഡസ്' എന്ന പേരില്‍ വാര്‍ഷിക പരിപാടി പ്രഖ്യാപിച്ചു. ഡിസൈന്‍ പ്രതിഭകളെ പ്രോത്സാഹിപ്പിക്കാനും, മൊബിലിറ്റിയുടെ ഭാവി പുനര്‍നിര്‍വചിക്കാനും ലക്ഷ്യമിട്ടുള്ള ഈ വാര്‍ഷിക പ്ലാറ്റ്‌ഫോമില്‍ പ്രായ-വിദ്യാഭ്യാസ മാനദണ്ഡങ്ങളില്ലാതെ വിദ്യാര്‍ഥികള്‍, യുവ പ്രൊഫഷണലുകള്‍, ഡിസൈന്‍ തല്‍പരര്‍ തുടങ്ങി ഇന്ത്യക്കാരായ ആര്‍ക്കും പ്രത്യേക ഫീസില്ലാതെ പങ്കെടുക്കാം.
ലോകത്തിലെ ഏറ്റവും പുരാതനവും വികസിതവുമായ സമൂഹങ്ങളിലൊന്നായ സിന്ധു നദീതട സംസ്‌കാരത്തില്‍ നിന്നാണ് ഇന്‍ഡസ് എന്ന പേര് കടമെടുത്തിരിക്കുന്നത്. ഥാര്‍, സഹ്യാദ്രി, കച്ച്, മുംബൈ എന്നീ നാല് വ്യത്യസ്ത പ്രദേശങ്ങളെ പ്രമേയമാക്കിയാണ് ടിവിഎസ് ഇന്‍ഡസ് 2025ലെ മത്സരം.
പരിസ്ഥിതി, സാമൂഹിക, സാംസ്‌കാരിക പ്രസക്തി ഉള്‍ക്കൊണ്ടും മോണോവീല്‍, ഇരുചക്ര, മുച്ചക്ര ഫോര്‍മാറ്റുകളിലായി മൊബിലിറ്റി ആശയങ്ങള്‍ നിര്‍ദേശിച്ചുകൊണ്ടുള്ള വ്യക്തിഗത എന്‍ട്രികള്‍ മത്സരാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 6 ആണ് മത്സരത്തിനുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഡിസൈന്‍, മൊബിലിറ്റി മേഖലകളിലെ പ്രമുഖരായ വിദഗ്ധരടങ്ങിയ ജൂറിയാണ് എന്‍ട്രികള്‍ വിലയിരുത്തുക. ആദ്യ മൂന്ന് വിജയികള്‍ക്ക് 5 ലക്ഷം വരെയുള്ള ക്യാഷ് പ്രൈസുകള്‍ ലഭിക്കും. കൂടാതെ ഒരു വ്യൂവേഴ്‌സ് ചോയ്‌സ് അവാര്‍ഡും, ടിവിഎസ്എം ഡിസൈന്‍ ടീമില്‍ ഇന്റേണ്‍ഷിപ്പിനുള്ള അവസരവും വിജയികള്‍ക്ക് ലഭിക്കും. വ്യക്തിഗത അപേക്ഷകള്‍ മാത്രമായിരിക്കും പരിഗണിക്കുക. മത്സരാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും എന്‍ട്രികള്‍ സമര്‍പ്പിക്കാനും ഔദ്യോഗിക ടിവിഎസ് ഇന്‍ഡസ് വെബ്‌സൈറ്റായ www.tvsindus.com സന്ദര്‍ശിക്കാം.
ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ഡിസൈന്‍ പ്രോത്സാഹിപ്പിക്കാനും, ഡിസൈന്‍ പശ്ചാത്തലമുള്ളവരില്‍ നിന്നും ഇല്ലാത്തവരില്‍ നിന്നും പ്രതിഭകളെ പരിപോഷിപ്പിക്കാനും, മൊബിലിറ്റിയുടെ ഭാവിയെക്കുറിച്ചുള്ള ആഗോള സംവാദത്തിന് തിരികൊളുത്താനുമാണ് ടിവിഎസ് ഇന്‍ഡസ് എന്ന ഈ പ്ലാറ്റ്‌ഫോം ലക്ഷ്യമിടുന്നതെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ഡിസൈന്‍ വൈസ് പ്രസിഡന്റ് അമിത് രാജ്‌വാഡെ പറഞ്ഞു.