തിരുവനന്തപുരം : ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. നെടുമങ്ങാട് കിഴക്കേ മാങ്കോട്ടുകോണം പണയിൽ വീട്ടിൽ സുബാഷിനെ ആണ് പിടിയിലായത്. ഇയാൾക്കെതിരെ കരമന പൊലീസ് പോക്‌സോ കേസ് ചുമത്തി.
2022ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈൻ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. ഒന്നിലധികം തവണ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് കുട്ടി വെളിപ്പെടുത്തി. പിന്നാലെ ചൈൽഡ് ലൈൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.