തിരുവനന്തപുരം : സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ശസ്ത്രക്രിയക്കിടെ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ കുടുംബം ഡോക്ടർക്കെതിരെ പോലീസിൽ പരാതി നൽകി. രാജീവ് കുമാറിനെതിരെയാണ് പരാതി. ഇന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് യുവതിയുടെ മൊഴിയെടുക്കും.(Tube inside woman's chest)
പരാതിയിൽ പറയുന്നത് ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണ് എന്നാണ്. ഇന്നലെ ആരോഗ്യ വകുപ്പ് സംഭവത്തിൽ നൽകിയ വിശദീകരണം യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കിടക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല എന്നായിരുന്നു.