
കണ്ണൂർ: ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ വീണ് വിദ്യാർഥിനിക്ക് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ എട്ടിനായിരുന്നു സംഭവം നടന്നത്. പുതുച്ചേരി എക്സ്പ്രസിൽ എത്തിയ വിദ്യാർഥിനി സാധനം വാങ്ങിക്കാൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്.
സാധനം വാങ്ങിക്കുന്നതിനിടെ ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ വിദ്യാർഥിനി ഓടിക്കയറാൻ ശ്രമിക്കുകയും തുടർന്ന് വാതിൽപ്പിടിയിലെ പിടുത്തം വിട്ട് ട്രാക്കിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് യാത്രക്കാർ ബഹളം വച്ചതോടെ ട്രെയിൻ നിർത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിനിയെ യാത്രക്കാരും റെയിൽവേ പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. വിദ്യാർഥിനി അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.