തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ജീവനൊടുക്കിയ വീട്ടമ്മയുടെ ആത്മഹത്യാ കുറിപ്പിൽ ഡിസിസി ജനറൽ സെക്രട്ടറിയും കൗൺസിലറുമായ ജോസ് ഫ്രാങ്ക്ളിനെതിരെ ഗുരുതര പരാമർശങ്ങൾ ആണുള്ളത്. (Trivandrum woman suicide case)
ലോണിന്റെ പേരിൽ ഓഫീസിലേക്ക് വിളിച്ചുവരുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചെന്നും, കടയിലെത്തി ശല്യപ്പെടുത്തിയെന്നും ഇതിലുണ്ട്. ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച നിലയിലാണ് വീട്ടമ്മയെ കണ്ടെത്തിയത്.
ഇവരുടെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. ഭർത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോയെന്നും, വൃത്തികെട്ട് ജീവിക്കേണ്ട എന്നും കുറിപ്പിൽ പറയുന്നുണ്ട്. അവൻ എന്നെ ജീവിക്കാൻ സമ്മതിക്കില്ലെന്നും ഇതിലുണ്ട്.