തിരുവനന്തപുരം : കല്ലിയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നത് സംശയത്തിൻ്റെ പേരിൽ. ബിൻസിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവായ സുനിലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. (Trivandrum woman murder case)
വീട്ടിലെത്തിയപ്പോൾ ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നതായി ഇയാൾക്ക് തോന്നി. ഇതേത്തുടർന്നാണ് കൊലപാതകം നടത്തിയത്. രാവിലെ അയൽവാസിയായ കുട്ടി വീട്ടിൽ എത്തി നോക്കിയപ്പോൾ ആണ് മൃതദേഹം കണ്ടെത്തിയത്.