Murder : 2 വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന കേസ് : മാതാവിൻ്റെയും സഹോദരൻ്റെയും താൽപര്യങ്ങൾക്ക് കുട്ടി തടസമായെന്ന് പോലീസ്

എന്നാൽ, അന്വേഷണം അവരിലേക്ക് നീളാൻ കാരണം ഇയാൾ സഹോദരിയുമായി നടത്തിയ അശ്ലീല വാട്സാപ്പ് സന്ദേശങ്ങൾ പോലീസ്‌ കണ്ടെത്തിയതാണ്.
Trivandrum toddler murder case
Published on

തിരുവനന്തപുരം : ഉറങ്ങിക്കിടന്ന 2 വയസുകാരിയെ കിണറ്റിലേക്കെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങളുമായി പോലീസ്. കുഞ്ഞിൻ്റെ മാതാവായ ശ്രീതുവിൻ്റെയും സഹോദരൻ ഹരികുമാറിൻ്റെയും താൽപര്യങ്ങൾക്ക് കുഞ്ഞ് തടസമായതിനാലാണ് കൊലപാതകം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. (Trivandrum toddler murder case)

സംഭവം നടന്നത് ജനുവരി 30നാണ്. ശ്രീതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹരികുമാറിനെ കൊലപാതകത്തിൻ്റെ പിറ്റേന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ ശ്രീതുവിനും പങ്കുണ്ടെന്ന് ഇയാൾ തുടക്കം മുതൽ തന്നെ വെളിപ്പെടുത്തിയിരുന്നു.

എന്നാൽ, അന്വേഷണം അവരിലേക്ക് നീളാൻ കാരണം ഇയാൾ സഹോദരിയുമായി നടത്തിയ അശ്ലീല വാട്സാപ്പ് സന്ദേശങ്ങൾ പോലീസ്‌ കണ്ടെത്തിയതാണ്.

Related Stories

No stories found.
Times Kerala
timeskerala.com