
തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ച പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടി. മധുരയിൽ നിന്നാണ് ഇയാളെ വലയിലാക്കിയത്. പ്രതി ലോറി ഡ്രൈവറാണ്.(Trivandrum rape case accused in police custody)
സംഭവത്തിന് ശേഷം ഇയാൾ തമിഴ്‌നാട്ടിലെ മധുരയിൽ ഒളിവിൽ പോയി. കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടി പീഡനത്തിനിരയായത്. പിന്നാലെ പോലീസിൽ പരാതി നൽകി. പ്രതിയെ മുൻപ് കണ്ടിട്ടില്ല എന്നാണ് യുവതി നൽകിയ മൊഴി.
ഹോസ്റ്റലിലെ പീഡനത്തിന് പിന്നാലെ കഴക്കൂട്ടത്തെ ഹോസ്റ്റലുകള്‍ക്ക് പൊലീസ് നോട്ടീസ് നൽകി. മതിയായ സുരക്ഷ ഉറപ്പാക്കണം എന്നാണ് നിർദേശം.