തിരുവനന്തപുരം : ഡോക്ടർ ഹാരിസ് ചിറയ്ക്കൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി സംബന്ധിച്ച് ഉയർത്തിയ പരാതി ഫലം കണ്ടു. (Trivandrum medical college hospital issue)
ഇവിടെ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചതായാണ് വിവരം. ആശുപത്രിയിൽ മാറ്റിവച്ചിരുന്ന ശസ്ത്രക്രിയകൾ ഇതോടെ പുനഃരാരംഭിച്ചു. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങൾ എത്തിച്ചു.
ഇന്ന് രാവിലെയാണ് ഹൈദരാബാദിൽ നിന്നും വിമാനമാർഗം ഇവ എത്തിച്ചത്. ഒട്ടേറെ വിവാദങ്ങൾ വഴിവച്ച തുറന്നുപറച്ചിൽ ആയിരുന്നു ഡോക്ടർ ഹാരിസ് ചിറയ്ക്കലിൻറേത്.