തിരുവനന്തപുരം : അയൽക്കാരി അസഭ്യ വാക്കുകൾ പറഞ്ഞ് അപമാനിച്ചതിന് മനംനൊന്ത് വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. രാജത്തി(54)നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. (Trivandrum ITI student's suicide case)
അജു-സുനിത ദമ്പതികളുടെ മകളായ അനുഷ എന്ന 18കാരിയാണ് മരിച്ചത്. വീടിൻ്റെ രണ്ടാം നിലയിലുള്ള മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
രാജത്തിൻ്റെ മകൻ രണ്ടാം വിവാഹം കഴിച്ചതറിഞ്ഞ് ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലൂടെ കയറിയാണ് എത്തിയതെന്ന് പറഞ്ഞായിരുന്നു അസഭ്യവർഷം.