തിരുവനന്തപുരത്ത് പടക്ക നിർമ്മാണശാലയ്ക്ക് തീപിടിച്ച് അപകടം, 4 പേര്‍ക്ക് പരിക്ക് | Trivandrum Fire

പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീപ്പിടിച്ച് അപകടം. പാലോട് - പേരയം - താളിക്കുന്നിലാണ് സംഭവം
TVM Fire
Published on

തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണശാലയ്ക്ക് തീപ്പിടിച്ച് അപകടം. പാലോട് - പേരയം - താളിക്കുന്നിലാണ് സംഭവം. അപകടത്തിൽ നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റ തൊഴിലാളികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. (Trivandrum Fire)

രാവിലെ 9.30 യോടെയാണ് അപകടം നടന്നത്. ഓലപടക്കത്തിന്റെ തിരി കെട്ടി കൊണ്ടിരുന്നപ്പോഴായിരുന്നു അപകടം. വിതുര ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി.

താത്കാലിക ഷെ‍ഡിൽ വെച്ചായിരുന്നു പടക്കം കെട്ടിക്കൊണ്ടിരുന്നത്. അജിത് കുമാർ എന്നയാളിൻ്റെ പേരിലാണ് ലൈസൻസ്. 

Related Stories

No stories found.
Times Kerala
timeskerala.com