തിരുവനന്തപുരം : അമ്മയും കാമുകന്മാരും ചേർന്ന് 8 മാസം പ്രായമുള്ള കുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്ന സംഭവത്തിൽ 10 വർഷത്തിന് ശേഷം നടപടി. കടയ്ക്കാവൂരാൻ സംഭവം. പ്രതികളെ ഈ മാസം 21ന് കോടതിയിൽ ഹാജരാക്കും.(Trivandrum child murder case)
കുറ്റം ചുമത്തൽ നടപടികൾക്ക് വേണ്ടിയാണിത്. ഉത്തരവ് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ്. കുഞ്ഞിൻ്റെ അമ്മ ചന്ദ്രപ്രഭ, ഓട്ടോ ഡ്രൈവറായ അജേഷ്, സനൽ എന്നിവരാണ് പ്രതികൾ.