തിരുവനന്തപുരം : വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം മൂലം ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിക്ക് ജീവൻ നഷ്ടമായി എന്ന ആരോപണത്തിൽ പ്രതികരണവുമായി മരിച്ച ബിനുവിൻ്റെ കുടുംബം. ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. (Trivandrum Ambulance controversy)
തങ്ങളെ വച്ച് മുതലെടുപ്പ് വേണ്ടെന്ന് പറഞ്ഞ ബിനുവിൻ്റെ സഹോദരൻ സുശാന്ത്, ചികിത്സ ലഭിക്കാൻ കാലതാമസം ഉണ്ടായിട്ടില്ല എന്നും വ്യക്തമാക്കി. കാര്യം പറഞ്ഞപ്പോൾ തന്നെ ആംബുലൻസ് ജീവനക്കാർ ഇൻഷുറൻസ് ഇല്ലാത്ത കാര്യം പറഞ്ഞുവെന്നും, തർക്കം വേണ്ടെന്നും പറഞ്ഞ സുശാന്ത്, ഒരു പരാതിയും ഇല്ലെന്നും അറിയിച്ചു.