
മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്.തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് ടിഎംസി സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
തിങ്കളാഴ്ച പാർട്ടിയുടെ എല്ലാ നേതാക്കന്മാരോടും നിലമ്പൂരിൽ എത്താൻ പിവി അൻവർ നിർദേശം നൽകിയിട്ടുണ്ട്. നാമനിർദേശ പത്രിക നൽകുകയെന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്ന് സജി മഞ്ഞക്കടമ്പൻ വ്യക്തമാക്കി.
അതെ സമയം, പിവി അൻവറിനോട് യുഡിഎഫും ഇടതുപക്ഷവും വഞ്ചിച്ചു.അദേഹത്തെ ഇല്ലാതാക്കൻ ഉള്ള ശ്രമങ്ങൾ ജനങ്ങൾ മനസിലാക്കി. സാധാരണക്കാരുടെ വികാരമാണ് അദേഹത്തെ മത്സരരംഗത്തേക്ക് എത്തിക്കുന്നതെന്ന് സജി മഞ്ഞക്കടമ്പൻ കൂട്ടിച്ചേർത്തു.