മലപ്പുറം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ നിലമ്പൂര്‍ നഗരസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അഞ്ചു സ്ഥാനാര്‍ഥികള്‍. അഞ്ചുപേരും സ്വതന്ത്ര സ്ഥാനാര്‍ഥികളായാണ് മത്സരരംഗത്തുള്ളത്.
നിലമ്പൂര്‍ പാത്തിപ്പാറ ഡിവിഷനില്‍ അസൈനാര്‍, ആലിന്‍ചുവട്-ലതികാ രാജീവ്, മുമ്മുള്ളി-ഷാജഹാന്‍ പാത്തിപ്പാറ, മുതീരി-നിയാസ്, വരമ്പന്‍പൊട്ടി-സുരേഷ് എന്നിവരാണ് നിലമ്പൂര്‍ നഗരസഭയിലെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍.