

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ ആദിവാസി സ്ത്രീയ്ക്ക് മര്‍ദ്ദനം(Tribal woman). തൊട്ടില്‍പാലം വളയന്‍കോട് മലയ്ക്ക് സമീപം താമസിക്കുന്ന ജീഷ്മയ്ക്കാണ് ദാരുണനുഭവമുണ്ടായത്. തേങ്ങ മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രദേശത്തെ ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് മർദിച്ചതെന്ന് ജീഷ്മ പറഞ്ഞു.
വസ്ത്രം വലിച്ചു കീറിയതായും റോഡിലൂടെ വലിച്ചിഴച്ചതായും കമ്മിറ്റി അംഗങ്ങളായ മഠത്തില്‍ മോഹനനും മഠത്തില്‍ രാജീവനും തന്നെ പിറകിലൂടെ വന്ന് പിടിച്ചതായും ഇവർ പൊലീസിന് സമർപ്പിച്ച പരാതിയിലുണ്ട്.
എന്നാൽ പരാതി നല്‍കിയിട്ടും തൊട്ടില്‍പാലം പൊലീസ് നടപടിയെടുത്തിട്ടില്ലെന്ന് ജീഷ്മ പറഞ്ഞു. അതേസമയം പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു സംഭവത്തിൽ റിപ്പോർട്ട് തേടിയതായാണ് വിവരം.