ഇടുക്കി : തമിഴ്‌നാട് വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത ഇടുക്കി സ്വദേശിയായ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണം. ഇത് കസ്റ്റഡി മരണം ആണെന്നാണ് ആദിവാസി സംഘടനകൾ പറയുന്നത്. (Tribal man's death in Forest office )
സൂര്യനെല്ലി ചെമ്പകത്തൊഴു സ്വദേശിയായ മാരിമുത്തുവിനെ ഇവർ പുലിപ്പല്ല് സഹിതമാണ് ഇന്നലെ കസ്റ്റഡിയിൽ എടുത്തത്. ചിന്നാർ ചെക്ക്‌പോസ്റ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.
ഉദുമൽപേട്ടയിലെ വനംവകുപ്പ് ഓഫീസിലേക്ക് ആദിവാസി സംഘടന പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി തിരുപ്പൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.