പാലക്കാട് : ആദിവാസി യുവാവിനെ ആറ് ദിവസം ഫാംസ്റ്റേയിൽ പൂട്ടിയിട്ട് പട്ടിണിക്കിട്ട് മർദിച്ചെന്ന പരാതിയിൽ ഉടമയ്ക്കെതിരെ കേസെടുത്ത് കൊല്ലംകോട് പോലീസ്. പാലക്കാട് മുതലമടയിലാണ് അതിക്രമം ഉണ്ടായത്. (Tribal man tortured in Palakkad)
പോലീസിൻ്റെ നടപടി എസ് സി എസ് ടിക്കെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ്. ഇയാളെ മർദിച്ചത് ആരൊക്കെയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.