Description
Digital Voice of Kerala
Sunday, April 12, 2026

Digital Voice of Kerala
HomeKeralaകാട്ടാനയുടെ ആക്രമണം: പെരിങ്ങൽക്കുത്തിൽ പരിക്കേറ്റ ആദിവാസി വിഭാഗത്തിൽ പെട്ടയാൾ മരിച്ചു |...

കാട്ടാനയുടെ ആക്രമണം: പെരിങ്ങൽക്കുത്തിൽ പരിക്കേറ്റ ആദിവാസി വിഭാഗത്തിൽ പെട്ടയാൾ മരിച്ചു | Wild elephant

🎙️ Latest Podcast

തൃശൂർ: അതിരപ്പിള്ളി റേഞ്ചിലെ പെരിങ്ങൽക്കുത്ത് ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആദിവാസി ഉന്നതിയിലെ കാടർ വിഭാഗത്തിൽപ്പെട്ട സുന്ദരൻ (50) മരിച്ചു. ഞായറാഴ്ച വൈകുന്നേരം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴായിരുന്നു സംഭവം. തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.(Tribal man dies after being attacked by wild elephant)

ഞായറാഴ്ച വൈകുന്നേരം 5.45ഓടെ പെരിങ്ങൽക്കുത്ത് ഉൾവനത്തിലാണ് ആനയുടെ ആക്രമണമുണ്ടായത്. ഭാര്യയ്ക്കൊപ്പം വനവിഭവങ്ങൾ ശേഖരിക്കുകയായിരുന്ന സുന്ദരനെ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു.

ആന തുമ്പിക്കൈ കൊണ്ട് സുന്ദരനെ ദൂരേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തിൽ വാരിയെല്ലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. സുന്ദരന്റെ ഭാര്യ ഓടി വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകർ സ്ഥലത്തെത്തിയാണ് ഇദ്ദേഹത്തെ പുറത്തെത്തിച്ചത്. യാത്രാമധ്യേ രാത്രി 11 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.