Kerala
Tribal man : 'ആംബുലൻസ് എത്തിക്കാൻ കഴിയാതെ പോയി, 25 മിനിറ്റ് വരെ പൾസ് ഉണ്ടായിരുന്നു': ആദിവാസി യുവാവ് പ്ലാറ്റ്‌ഫോമിൽ കിടന്ന് മരിച്ച സംഭവത്തിൽ സുഹൃത്ത്
ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
തൃശൂർ : ആദിവാസി യുവാവ് ട്രെയിനിൽ കുഴഞ്ഞ് വീഴുകയും പ്ലാറ്റ്‌ഫോമിൽ കിടന്ന് മരിക്കുകയും ചെയ്ത സംഭവത്തിൽ റെയിൽവേയുടെ വാദങ്ങൾ തള്ളിക്കൊണ്ട് സുഹൃത്ത് രംഗത്തെത്തി. കൃത്യസമയത്ത് ആംബുലൻസ് എത്തിക്കാൻ കഴിയാതെ പോയതാണ് മരണകാരണം എന്നാണ് സൂര്യ പറഞ്ഞത്. (Tribal man collapsed in train and dies in platform)
ശ്രീജിത്ത് ആണ് മരിച്ചത്. 25 മിനിറ്റോളം പൾസ് ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തിൻ്റെ വാദം.
അതേസമയം, ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ചാലക്കുടി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു ഈ പ്രതിഷേധം.