
ഇടുക്കി: ഉടുമ്പൻചോല കല്ലുപാലത്ത് ഏലം എസ്റ്റേറ്റിൽ മരം കടപുഴകി വീണു(Tree falls). അപകടത്തിൽ വീട്ടമ്മയായ തമിഴ്നാട് തേവാരം സ്വദേശിനി ലീലാവതി(60)യ്ക്ക് ജീവൻ നഷ്ടമായി.
ദിവസജോലിക്കായി കേരളത്തിലേക്ക് വന്നുപോകുന്ന തൊഴിലാളി സംഘത്തിന് നേരെയാണ് ഉണക്ക മരം കടപുഴകി വീണത്. ഒപ്പമുണ്ടായിരുന്നവർ അദ്ഭുതകരമായ രക്ഷപെട്ടപ്പോൾ ലീലാവതി അപകടത്തിൽപെടുകയായിരുന്നു.
ഇവരെ ഉടൻ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്.