മുട്ടിൽ മരംമുറി കേസ്: കർഷകർക്കെതിരെ റവന്യൂ നടപടിക്ക് നീക്കം; 29 പേരുടെ അപ്പീൽ തള്ളി, കർഷകർ ആശങ്കയിൽ | Farmers

കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായതായാണ് ഇപ്പോൾ ഉയരുന്ന വിമർശനം
മുട്ടിൽ മരംമുറി കേസ്: കർഷകർക്കെതിരെ റവന്യൂ നടപടിക്ക് നീക്കം; 29 പേരുടെ അപ്പീൽ തള്ളി, കർഷകർ ആശങ്കയിൽ | Farmers
Published on

വയനാട് : മുട്ടിൽ മരംമുറി കേസിൽ കർഷകർക്കെതിരെ റവന്യൂ വകുപ്പ് നടപടിക്ക് നീങ്ങുന്നതായി റിപ്പോർട്ട്. മരം മുറിച്ച കർഷകരിൽ 29 പേർ നൽകിയ അപ്പീൽ അപാകതകൾ ആരോപിച്ചുകൊണ്ട് റവന്യൂ വകുപ്പ് തള്ളിയിരിക്കുകയാണ്. ഇതോടെ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർ കനത്ത ആശങ്കയിലാണ്.(Tree felling case, Revenue action against farmers)

കർഷകരെ സംരക്ഷിക്കുമെന്ന സർക്കാർ ഉറപ്പ് പാഴായതായാണ് ഇപ്പോൾ ഉയരുന്ന വിമർശനം. അതേസമയം, മുട്ടിൽ മരംമുറി കേസിലെ മുഖ്യപ്രതികൾക്കെതിരായ അനുബന്ധ കുറ്റപത്രം നൽകുന്നത് വൈകുകയാണ്.

കേസിൽ ഇനിയും നാല് കുറ്റപത്രങ്ങൾ കൂടി കോടതിയിൽ സമർപ്പിക്കാനുണ്ട്. എന്നാൽ, കർഷകരെ പ്രതികൂട്ടിലാക്കികൊണ്ടുള്ള റവന്യൂ നടപടികൾ വേഗത്തിലാക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com