മംഗളൂരു: മംഗളൂരു റെയിൽവേ സ്റ്റേഷനു സമീപം ട്രാക്കിലേക്ക് മരം വീണതോടെ ട്രെയിൻ ഗതാഗതം താറുമാറായി. ഇതുവഴിയുള്ള ട്രെയിനുകൾ മൂന്നുമണിക്കൂറോളം വൈകിയാണ് ഓടുന്നത്. രാവിലെ 5.45ന് എത്തേണ്ട മംഗളൂരു- തിരുവനന്തപുരം പരശുറാം 8.25നാണ് കാസർകോടുനിന്നു പുറപ്പെട്ടത്. 7.30ന് കാസർകോട്‌നിന്നു പോകേണ്ട വന്ദേഭാരത് ഇതുവരെ മംഗളൂരുവിൽനിന്ന് എത്തിയില്ല. ചെറുവത്തൂർ - മംഗളൂരു പാസഞ്ചർ ട്രെയിൻ ഉള്ളാൾ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. രാവിലെ 7നു കാസർകോട് എത്തിയ ചെന്നൈ -മംഗളൂരു എക്സ്പ്രസ് ട്രെയിൻ ഇതുവരെ യാത്ര പുനരാരംഭിച്ചിട്ടില്ല. ട്രെയിൻ കാസർകോട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്.
തെക്കുനിന്നുള്ള ട്രെയിൻ സർവീസുകളും മണിക്കൂറുകളോളം വൈകുന്നുണ്ട്. രാവിലെ 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് 2.45 മണിക്കൂർ വൈകി രാവിലെ 8.45നാണ് പുറപ്പെട്ടത്.