
തിരുവനന്തപുരം : ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കൂറ്റന്‍ മരം വീണു. അപകടത്തിൽ നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച കാട്ടാക്കട നക്രാംചിറയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്.
അപകടത്തിൽ കണ്ടക്ടര്‍ അടക്കം 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കാട്ടാക്കട ആശുപത്രിലേക്കും മാറ്റി.
കാട്ടാക്കട ഭാഗത്തേക്ക് വന്ന ബസ് ആണ് അപകടത്തില്‍ പെട്ടത്. മൂക്കിന് പരിക്കേറ്റ കണ്ടക്ടര്‍ സുനില്‍ദാസിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.