പാലക്കാട്: കെഎസ്ആര്‍ടിസി ബസിന് മുകളിൽ മരം പൊട്ടി വീണ് അപകടം. നെന്മാറ -നെല്ലിയാമ്പതി സംസ്ഥാന പാതയിൽ ഇന്ന് ഉച്ചക്കാണ് അപകടം ഉണ്ടായത്.
ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. ഓടികൊണ്ടിരുന്ന കെ എസ് അർ ടി സി ബസിന് മുകളിൽ ഉണങ്ങിയ മരം പൊട്ടി വീണ് ബസിന്‍റെ മുൻ ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. അപകടത്തിൽ ഡ്രൈവര്‍ ഗിരീഷിന് പരിക്കേറ്റു. ഡ്രൈവർ ഗിരീഷിന്‍റെ കൈകൾക്കാണ് പരിക്കേറ്റത്.