
കണ്ണൂർ: ജില്ലയിൽ വീടിന് മുകളിൽ മരം വീണ് ഉറങ്ങിക്കിടന്ന ഗൃഹനാഥൻ മരിച്ചു(Tree falls). കൂത്തുപറമ്പ് കോളയാട് തെറ്റുമ്മൽ സ്വദേശി ചന്ദ്രനാണ് (78) ജീവൻ നഷ്ടമായത്. കഴിഞ്ഞ രാത്രി പെയ്ത ശക്തമായ മഴയിലാണ് ഓടുമേഞ്ഞ വീടിന് മുകളിൽ മരം വീണത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. ചന്ദ്രനെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം കഴിഞ്ഞ രാത്രി ജില്ലയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം ഉണ്ടായതായാണ് വിവരം. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.