പാലക്കാട് : കണ്ണിന് പരിക്ക് സംഭവിച്ച പാലക്കാട്ടെ കൊമ്പനായ പി ടി 5നായുള്ള ചികിത്സാ ഒരുക്കങ്ങൾ പൂർത്തിയായെന്ന് ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ. ദൗത്യ സംഘം പൂർണ്ണ സജ്ജമാണെന്നാണ് അദ്ദേഹം പറഞ്ഞത്. (Treatment for PT 5 in Palakkad)
അൽപ്പ സമയത്തിനുള്ളിൽ വാളയാർ റേഞ്ച് ഓഫീസിൽ നിന്നും പുറപ്പെടും. മയക്കുവെടി ആനയ്ക്ക് ചികിത്സ നൽകിയ ശേഷം കാട്ടിലേക്ക് തുരത്തും. പരിക്ക് ഗുരുതരമാണെങ്കിൽ ബേസ് ക്യാമ്പിലേക്ക് മാറ്റിയേക്കും. ആനയുടെ രണ്ടു കണ്ണുകൾക്കും കാഴ്ചയില്ല.