പാലക്കാട് : കണ്ണിന് പരിക്ക് സംഭവിച്ച പാലക്കാട്ടെ കൊമ്പനായ പി ടി 5ൻ്റെ ചികിത്സ ദൗത്യം ഇന്ന്. ഇതിനെ മയക്കുവെടി വച്ച് ചികിത്സ നൽകും. പിന്നാലെ കാട്ടിലേക്ക് തുരത്തും. പരിക്ക് ഗുരുതരമാണെങ്കിൽ ബേസ് ക്യാമ്പിലേക്ക് ആനയെ മാറ്റും. (Treatment for PT 5)
ദൗത്യം നടക്കുന്നത് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ്. ഇതേത്തുടർന്ന് മലമ്പുഴ - കഞ്ചിക്കോട് റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മുത്തങ്ങയിൽ നിന്നും വിക്രം, ഭരത് എന്നീ കുങ്കിയാനകളെ എത്തിച്ചു. ആനയുടെ രണ്ടു കണ്ണുകൾക്കും കാഴ്ചയില്ല.