ആലപ്പുഴ : ആലപ്പുഴയില്‍ ട്രാവലർ നിയന്ത്രണം തെറ്റി റോഡിലേയ്ക്ക് മറിഞ്ഞു. ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് അപകടം ഉണ്ടായത്.
നീരേറ്റുപുറം കാർ സ്റ്റാൻഡിൽ നിന്ന് ട്രാവലർ പിന്നോട്ട് തിരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി നീരേറ്റുപുറം മുട്ടാർ റോഡിലേയ്ക്ക് പിൻഭാഗം ഇടിച്ച് വീഴുകയായിരുന്നു. താഴെ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തില്‍ നിന്ന് ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.