Travancore Devaswom Board's new governing body, Crucial decision tomorrow

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ ഭരണ സമിതി : നിർണായക തീരുമാനം നാളെ; PS പ്രശാന്തിൻ്റെ കാലാവധി നീട്ടില്ല | Devaswom Board

ടി.കെ. ദേവകുമാർ പ്രസിഡന്റായേക്കും
Published on

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ ഭരണസമിതിയെ നിയമിക്കാൻ സിപിഎം നീക്കം തുടങ്ങി. ടി.കെ. ദേവകുമാറിനെ ബോർഡ് പ്രസിഡന്റായി നിയമിക്കാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച നിർണായക തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടാകും.(Travancore Devaswom Board's new governing body, Crucial decision tomorrow)

നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടേണ്ടതില്ലെന്നാണ് ഭരണനേതൃത്വത്തിന്റെ തീരുമാനം. ഗവർണർ ഓർഡിനൻസിൽ ഒപ്പിടാൻ വിസമ്മതിച്ചേക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് ഈ ധാരണ. നിലവിലെ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ള ബോർഡ് അംഗങ്ങൾ ഇതോടെ സ്ഥാനമൊഴിയേണ്ടിവരും.

ശബരിമല സ്വർണക്കൊള്ള കേസിന്റെ പശ്ചാത്തലത്തിൽ, നിലവിലെ ഭരണസമിതിയുടെ കാലാവധി നീട്ടരുതെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കാലാവധി നീട്ടാനുള്ള ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടേണ്ടതില്ലെന്ന തീരുമാനം സർക്കാർ കൈക്കൊണ്ടത്.

ഹരിപ്പാട് മുൻ എംഎൽഎയും ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ദേവകുമാർ പ്രസിഡന്റായേക്കും. വിളപ്പിൽ രാധാകൃഷ്ണൻ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സിപിഐയുടെ പ്രതിനിധിയാകും.

Times Kerala
timeskerala.com