

രാജ്യത്തെ മുന്‍നിര ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ സേവനദാതാക്കളായ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (ടിസിഐ) തങ്ങളുടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ സാമ്പത്തിക ഫലങ്ങള്‍ പുറത്തുവിട്ടു. 12174 മില്യണ്‍ വരുമാനമാണ് ഈ പാദത്തില്‍ ടിസിഐ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ പാദ ഫലത്തേക്കാള്‍ 8 ശതമാനത്തിന്റെ വര്‍ധനവാണിത്.
ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തിലും മികച്ച പ്രകടനം തുടരുവാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് ഏറെ ആഹ്ലാദമുണ്ട്. ഓട്ടോ, എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവയിലുടനീളമുള്ള ശക്തമായ ഡിമാന്റ് ഇതിന് പ്രധാന ഘടകമായി. ഈ നേട്ടം കമ്പനിയുടെ പ്രവര്‍ത്തന കാര്യക്ഷമത, ഫലപ്രദമായ നിര്‍വ്വഹണം എന്നിവ പ്രതിഫലിപ്പിക്കുന്നു. എല്ലാ ഉല്‍പ്പന്ന വിഭാഗങ്ങളും/വിഭാഗങ്ങളും തൃപ്തികരമായ പ്രകടനം കാഴ്ചവച്ചു. - ടിസിഐ മാനനേജിംഗ് ഡയറക്ടര്‍ വിനീത് അഗര്‍വാള്‍ പറഞ്ഞു. ജിഎസ്ടി 2.0 എത്തിയതോടെ തടസ്സങ്ങളില്ലാത്ത ലോജിസ്റ്റ്ക്‌സ് ഓപ്പറേഷനുകള്‍ സാധ്യമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെയര്‍ഹൗസിംഗിലും, ഓട്ടോമേഷനിലും സ്മാര്‍ട്ട് മള്‍ട്ടി മോഡല്‍ അസറ്റുകളിലുമുള്ള നിക്ഷേപം തുടരുന്നതിനൊപ്പം തങ്ങളുടെ ഗ്രീന്‍ ഫ്‌ലീറ്റ് നിക്ഷേപവും വര്‍ധിപ്പിക്കുമെന്നും വിനീത് അഗര്‍വാള്‍ വ്യക്തമാക്കി.