

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനായുള്ള റോഡ് ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ ഗതാഗത കമ്മീഷണർ ആർ.ടി.ഒമാർക്ക് നിർദ്ദേശം നൽകി. കാൽനടയാത്രക്കാരുടെ സുരക്ഷയിലും പാർക്കിംഗ് മര്യാദകളിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കണം ഇനി റോഡ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ടത്. (Transport Commissioner's directive to ensure pedestrian safety)
മോട്ടോർ ഡ്രൈവിംഗ് സ്കൂളുകൾ ഉദ്യോഗാർത്ഥികളെ ശരിയായ രീതിയിൽ പരിശീലിപ്പിക്കുന്നുണ്ടോ എന്നറിയാൻ മോട്ടോർ വാഹന വകുപ്പ് (MVD) പരിശോധന നടത്തണമെന്നും നിർദ്ദേശമുണ്ട്.
റോഡ് അപകടങ്ങളിൽ മരിക്കുന്ന കാൽനട യാത്രക്കാരുടെ എണ്ണം കൂടുന്നത് സംബന്ധിച്ച് ഹൈക്കോടതി ആശങ്ക ഉന്നയിച്ച പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണറുടെ ഈ നിർദ്ദേശം.