ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിനെ സ്ഥലംമാറ്റി; പൊലീസ് തലപ്പത്ത് അഴിച്ചുപണി

ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിനെ സ്ഥലംമാറ്റി; പൊലീസ് തലപ്പത്ത് അഴിച്ചുപണി
Updated on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. ട്രാൻസ്പോർട്ട് കമ്മീഷണർ എസ്. ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തെ എഡിജിപി ആയി സ്ഥലംമാറ്റി. യോഗേഷ് ഗുപ്തയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. നിലവിൽ ബിവറേജസ് കോർപ്പറേഷന്റെ എംഡിയാണ് യോഗേഷ് ഗുപ്ത. വിജിലൻസ് ഡയറക്ടർ ടി.കെ വിനോദ് കുമാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. എ. അക്ബർ പുതിയ ട്രാൻസ്പോർട്ട് കമ്മീഷണറാകും. തിരുവനന്തപുരം റേഞ്ച് ഡെപൂട്ടി ഐജിയായി അജിതാ ബീഗത്തെ നിയമിച്ചു.

സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് കേരള പൊലീസ് ഹൗസിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാൻ്റെ അധിക ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് ഐജിയായി സി.എച്ച് നാഗരാജുവിനെ നിയമിച്ചു. നാഗരാജുവിന് ഒരു മാസത്തിനിടെ ലഭിക്കുന്ന രണ്ടാം സ്ഥലംമാറ്റമാണ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയത് കഴിഞ്ഞ മാസമായിരുന്നു. ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാനായി നിയമിച്ചിരുന്നെങ്കിലും സ്ഥാനമേറ്റെടുക്കാതെ അവധിയിലായിരുന്നു. ഇതിനിടെയാണ് വീണ്ടും സ്ഥലംമാറ്റിയത്.

Related Stories

No stories found.
Times Kerala
timeskerala.com