തിരുവനന്തപുരം : വഞ്ചിയൂരില്‍ വ്യാജവോട്ട് ആരോപണത്തെ തുടർന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ ബിജെപി എസ്പിക്ക് പരാതി നല്‍കി. വനിതാ പ്രവര്‍ത്തകരെ ഉള്‍പ്പെടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ബിജെപി നേതാവിന്റെ മകനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. അതേസമയം, തങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് നാല് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പരാതി നല്‍കിയിട്ടുണ്ട്. ജെൻഡർ അധിക്ഷേപം നടത്തിയെന്നും അതിക്രമം നടത്തി എന്നും പരാതിയിൽ അവര്‍ പറഞ്ഞു. വഞ്ചിയൂർ പൊലീസിലാണ് പരാതി നൽകിയത്.