കോഴിക്കോട്: മേപ്പയൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് കെ.എസ്.ഇ.ബി.യുടെ ട്രാൻസ്‌ഫോർമർ തകർന്നു. അപകടത്തെ തുടർന്ന് മേപ്പയ്യൂർ ടൗണിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. പ്രാഥമിക വിലയിരുത്തൽ അനുസരിച്ച് ഏഴര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടത്തിൽ ട്രാൻസ്‌ഫോർമറും അതിൻ്റെ തറയും പൂർണ്ണമായും തകർന്നു.(Transformer damaged after being hit by a car, Power outage in Meppayur)
നെല്ല്യാടി ഭാഗത്തുനിന്ന് മേപ്പയ്യൂർ ടൗണിലേക്ക് വരികയായിരുന്ന സ്വകാര്യ കാറാണ് അപകടത്തിൽപ്പെട്ടത്. സബ് എഞ്ചിനീയർ സിജുവിൻ്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ജീവനക്കാരും കരാർ ജീവനക്കാരും ചേർന്ന് ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. തകർന്ന ട്രാൻസ്‌ഫോർമർ ഉടൻ തന്നെ മാറ്റി സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.