
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വിജയകഥ ഡോക്യുമെന്ററിയായി ജിയോ ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശിപ്പിക്കുന്നു. ഭാരത് ഫിന്‍ടെക് സ്റ്റോറിയുടെ രണ്ടാം സീസണിലാണ് ഈ ഡോക്യുമെന്ററിയുള്ളത്. എഡ്‌സ്റ്റെഡാണ് നിര്‍മാതാക്കള്‍.
2026 മാര്‍ച്ച് വരെയാണ് രണ്ടാം സീസണിന്റെ സംപ്രേഷണം. ഇന്ത്യയുടെ വായ്പ മേഖല വിപുലമാക്കല്‍, എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളിലേക്ക് എത്തിക്കല്‍, ദശലക്ഷക്കണക്കിനു പേര്‍ക്ക് വായ്പ സൗകര്യങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവയിലൂടെ ട്രാന്‍സ് യൂണിയന്‍ സിബില്‍ കഴിഞ്ഞ 25 വര്‍ഷങ്ങളായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഡോക്യുമെന്ററിയിലൂടെ വിശദമാക്കുന്നത്. സ്ഥിതിവിവര കണക്കുകളും വിശ്വാസ്യതയും കാഴ്ചപ്പാടുകളും ഒത്തു ചേരുമ്പോള്‍ ഒരു രാജ്യത്തെ അതെങ്ങനെ ശാക്തീകരിക്കുന്നുവെന്നും ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു.
വായ്പ നല്‍കാനുള്ള വിവര സംവിധാനമായി തുടങ്ങിയ സിബില്‍ ഇന്ന് 700 ദശലക്ഷത്തിലധികം വ്യക്തികളേയും 36 ദശലക്ഷത്തിലധികം വാണിജ്യ സംരംഭങ്ങളേയും പിന്തുണയ്ക്കുന്ന ശക്തമായ ക്രഡിറ്റ് സംവിധാനമാണ്.