പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 25ന് തുടങ്ങും

 Election Commission

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രിസൈഡിങ് ഉദ്യോഗസ്ഥർക്കും ഫസ്റ്റ് പോളിംഗ് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം നവംബർ 25 മുതൽ 28 വരെ ജില്ലകളിൽ നടക്കും. നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗസ്ഥർ ഉത്തരവിൽ പറഞ്ഞിട്ടുള്ള തീയതിയിലും സമയത്തും നിശ്ചിതകേന്ദ്രങ്ങളിൽ പരിശീലനത്തിന് ഹാജരാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

പരിശീലനത്തിന് ഹാജരാകാതിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പോളിംഗ് ബൂത്തിലെ ക്രമീകരണങ്ങൾ, മറ്റു നടപടികൾ എന്നിവയുടെ വിശദമായ ക്ലാസുകളും ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ സംബന്ധിച്ച പ്രായോഗിക പരിശീലനവും ഉണ്ടാകും.

Related Stories

No stories found.
Times Kerala
timeskerala.com