തിരുവനന്തപുരം : കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കേരളത്തിലൂടെ സഞ്ചരിക്കേണ്ടിയിരുന്ന ട്രെയിൻ റദ്ദാക്കിയെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. കത്വ- മധോപൂർ പഞ്ചാബ് സെക്ഷനിൽ ഗതാഗത പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണിത്. (Train service suspended)
തിങ്കളാഴ്ച രാത്രി 22:30 ന് ശ്രീമാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 16318 ശ്രീമത വൈഷ്ണോ ദേവി കത്ര - കന്യാകുമാരി ഹിമസാഗർ വീക്കിലി എക്സ്‌പ്രസാണ് പൂർണ്ണമായും റദ്ദാക്കിയത്.