പാലക്കാട് : ഷൊർണൂർ-പാലക്കാട് റെയിൽവേ ട്രാക്കിൽ ഇരുമ്പ് ക്ലിപ്പുകൾ. ഇവ അപകടകരമായ നിലയിൽ വച്ചിരിക്കുന്നത് കണ്ടെത്തിയത് ഒറ്റപ്പാലം, ലക്കിടി സ്റ്റേഷനുകൾക്ക് അരികിലായി മായന്നൂർ മേൽപ്പാലത്തിന് സമീപമാണ്.(Train Derailment Attempt in Palakkad)
5 ക്ലിപ്പുകൾ ഇവിടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആറോടെയാണ് സംഭവമുണ്ടായത്. പാളത്തിൽ അസ്വാഭാവികത അനുഭവപ്പെട്ടുവെന്ന് റിപ്പോർട്ട് ചെയ്തത് എറണാകുളം-പാലക്കാട് മെമുവിൻ്റെ ലോക്കോ പൈലറ്റാണ്.
തുടർന്നെത്തിയ നിലമ്പൂർ-പാലക്കാട് പാസഞ്ചർ വേഗം കുറച്ചു കടത്തിവിട്ടു. പിന്നാലെ നടത്തിയ പരിശോധനയിൽ ക്ലിപ്പുകൾ കണ്ടെത്തി. അട്ടിമറി ശ്രമത്തിന് ഒറ്റപ്പാലം പോലീസ് കേസെടുത്തിട്ടുണ്ട്.