കോഴിക്കോട് : ഏറനാട് എക്സ്‌പ്രസിടിച്ച് വയോധികനു ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി ആനക്കുളത്താണ് സംഭവം. കുഞ്ഞിരാമൻ എന്ന 67കാരൻ ആണ് മരിച്ചത്. (Train accident death in Kozhikode)
കഴിഞ്ഞ ദിവസം രാവിലെ ജോലിയുടെ ആവശ്യത്തിനായി പോയ ഇദ്ദേഹത്തെ ആനക്കുളം റെയില്‍വേ ലെവല്‍ ക്രോസിന് സമീപത്തെ റെയില്‍പാത മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.