പാലക്കാട് : കോയമ്പത്തൂരിൽ നിന്നും പാലക്കാട്ടേക്ക് യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് തെറിച്ചു വീണ് യുവാവിന് ദാരുണാന്ത്യം. (Train accident death)
ഇയാൾ ചവിട്ടുപടിയിൽ ഇരുന്നാണ് യാത്ര ചെയ്തത്. മരിച്ചത് കൃഷ്ണചന്ദ്രൻ എന്ന 35കാരനാണ്. ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.