പെരിയാറിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം

Hyderabad Psychologist Marries Patient, Dies By Suicide Over Alleged Harassment
Published on

ആലുവ: പെരിയാറിൽ കുളിക്കാനിറങ്ങിയ വയനാട് സ്വദേശി മുങ്ങി മരിച്ചു. മാനന്തവാടി വേമം വലിയ കുന്നേൽ ചാക്കോയുടെ മകൻ ബിനു ജേക്കബ് എന്ന 27 കാരനാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 4.30ഓടെ ആലുവ മണപ്പുറം ദേശം കടവിലാണ് അപകടമുണ്ടായത്.കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയിൽ കുഴഞ്ഞുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞ് ആലുവ അഗ്നി രക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഉളിയന്നൂർ കുഞ്ഞുണ്ണിക്കര സ്കൂബ ടീം സ്ഥലത്തെത്തി നടത്തിയ തിരച്ചിളിൽ, 5.30 ഓടെ കടവിൽ നിന്ന് 30 മീറ്ററിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Stories

No stories found.
Times Kerala
timeskerala.com