

പത്തനംതിട്ട : ചെന്നീർക്കരയിൽ മുലപ്പാൽ നെറുകയിൽ കയറി ഒന്നര വയസ്സുകാരൻ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകൻ സായി (ഒന്നര വയസ്സ്) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്തു മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്.(Tragic end for one and a half year old baby boy in Pathanamthitta, investigation underway)
പാൽ കൊടുത്ത ശേഷം കുഞ്ഞിനെ ഉറങ്ങാൻ കിടത്തുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിന് അനക്കമില്ലെന്ന സംശയത്തെത്തുടർന്ന് രക്ഷിതാക്കൾ ഉടൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കുഞ്ഞിൻ്റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. രക്ഷിതാക്കൾ പറഞ്ഞ കാര്യങ്ങൾ തന്നെയാണോ സംഭവിച്ചത് എന്നതിലും മറ്റ് അസ്വാഭാവികതകൾ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും വിശദമായ അന്വേഷണമുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.