കൊല്ലം: ദേശീയപാത നിർമ്മാണം നടക്കുന്ന കൊല്ലം ബൈപ്പാസിൽ മണ്ണിനടിയിൽപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ജുബ്രായിൽ (42) ആണ് മരിച്ചത്.(Tragic end for Migrant worker during construction work in Kollam)
കുരീപ്പുഴ പാലത്തിന് സമീപം നിർമ്മാണ ജോലികൾക്കിടെ മണ്ണിനടിയിൽ അകപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരൂ.