ടൂറിസ്റ്റ് ബസിനും ഭിത്തിക്കും ഇടയിൽപ്പെട്ടു : മൈസൂരിൽ മലയാളിക്ക് ദാരുണാന്ത്യം |Tourist bus

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്
Tragic end for Malayali in Mysore after being crushed between tourist bus and wall
Published on

കണ്ണൂർ: കർണാടകയിലെ മൈസൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. കണ്ണൂർ മാലൂർ കുണ്ടേരിപ്പൊയിൽ സ്വദേശി കൗസു ആണ് മരിച്ചത്.(Tragic end for Malayali in Mysore after being crushed between tourist bus and wall)

ടൂറിസ്റ്റ് ബസ് പിറകിലേക്ക് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. ബസിനും ഫുട്പാത്തിന് സമീപത്തെ ഭിത്തിക്കും ഇടയിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ ഒപ്പമുണ്ടായിരുന്ന ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com