തിരുവനന്തപുരം : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം, കോട്ടയം നഗരങ്ങളിൽ ഇന്ന് (ഒക്ടോബർ 21) മുതൽ മൂന്ന് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. (Traffic restrictions in Thiruvananthapuram and Kottayam from today)
തിരുവനന്തപുരം നഗരത്തിലെ നിയന്ത്രണങ്ങൾ
ഇന്ന് (ഒക്ടോബർ 21): ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ.
നാളെ (ഒക്ടോബർ 22): രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെ.
മറ്റന്നാൾ (ഒക്ടോബർ 23): രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12:30 മണി വരെ.
പാർക്കിംഗ് നിരോധനം
ഒക്ടോബർ 21 ഉച്ചയ്ക്ക് 2 PM - 8 PM : ശംഖുംമുഖം, ആൾസെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, വേൾഡ് വാർ, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ റോഡുകൾ.
ഒക്ടോബർ 22 രാവിലെ 6 AM - 6 PM : ശംഖുംമുഖം, ആൾസെയിന്റ്സ്, ചാക്ക, പേട്ട, പള്ളിമുക്ക്, പാറ്റൂർ, ജനറൽ ആശുപത്രി, ആശാൻ സ്ക്വയർ, വി ജെ റ്റി, വേൾഡ് വാർ, മ്യൂസിയം, വെള്ളയമ്പലം, കവടിയാർ റോഡുകൾ.
ഒക്ടോബർ 22 വൈകുന്നേരം 4 PM - 10 PM : കവടിയാർ, വെള്ളയമ്പലം, ആൽത്തറ, ശ്രീമൂലം ക്ലബ്, വഴുതക്കാട്, വിമൻസ് കോളേജ് ജംഗ്ഷൻ, മേട്ടുക്കട വരെയുള്ള റോഡുകൾ.
ഒക്ടോബർ 23 രാവിലെ 6 AM - 12:30 PM : കവടിയാർ, വെള്ളയമ്പലം, മ്യൂസിയം, പാളയം, വി ജെ റ്റി, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പള്ളിമുക്ക്, പേട്ട, ചാക്ക, ആൾസെയിന്റ്സ്, ശംഖുംമുഖം റോഡുകൾ.
മറ്റ് ഗതാഗത നിയന്ത്രണങ്ങൾ
ഒക്ടോബർ 21, 22, 23 ദിവസങ്ങളിൽ: ശംഖുംമുഖം - വലിയതുറ, പൊന്നറ, കല്ലുംമൂട് - ഈഞ്ചയ്ക്കൽ - അനന്തപുരി ആശുപത്രി - ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ് പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപ്പാലം - ചൂരക്കാട്ടുപാളയം - തമ്പാനൂർ ഫ്ലൈഓവർ - തൈയ്ക്കാട് -വഴുതക്കാട് - വെള്ളയമ്പലം റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണം ഉണ്ടാകും.
ഒക്ടോബർ 22-ന്: വെള്ളയമ്പലം-മ്യൂസിയം-കോർപ്പറേഷൻ ഓഫീസ്-രക്തസാക്ഷി മണ്ഡപം-ബേക്കറി ജംഗ്ഷൻ-വിമൻസ് കോളേജ് റോഡിലും നിയന്ത്രണമേർപ്പെടുത്തി.
ഒക്ടോബർ 23-ന്: വെള്ളയമ്പലം-കവടിയാർ-കുറവൻകോണം-പട്ടം-കേശവദാസപുരം-ഉള്ളൂർ-ആക്കുളം-കുഴിവിള-ഇൻഫോസിസ്-കഴക്കൂട്ടം-വെട്ടുറോഡ് റോഡിലും നിയന്ത്രണങ്ങൾ ഉണ്ടാകും.
വിമാനത്താവളത്തിലേക്ക് പോകുന്നവർ ശ്രദ്ധിക്കുക
ഡൊമസ്റ്റിക് എയർപോർട്ട്: വെൺപാലവട്ടം, ചാക്ക ഫ്ലൈ ഓവർ, ഈഞ്ചയ്ക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും പോകണം.
ഇന്റർനാഷണൽ ടെർമിനൽ: വെൺപാലവട്ടം ചാക്ക ഫ്ലൈ ഓവർ, ഈഞ്ചയ്ക്കൽ, കല്ലുംമൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴി പോകണം.
കൂടുതൽ വിവരങ്ങൾക്ക്: 9497930055, 04712558731 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കോട്ടയം നഗരത്തിലെ നിയന്ത്രണങ്ങൾ
സമയക്രമം: മറ്റന്നാൾ (ഒക്ടോബർ 23) ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 7 വരെയും ഒക്ടോബർ 24-ന് രാവിലെ 6 മുതൽ 11 വരെയും.
ഗതാഗത വഴിതിരിച്ചുവിടൽ
മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളിൽനിന്ന് ചങ്ങനാശേരിയിലേക്ക്: പട്ടിത്താനം ജങ്ഷനിൽ എത്തി ഏറ്റുമാനൂർ-മണർകാട് ബൈപാസ്, പുതുപ്പള്ളി വഴി യാത്ര തുടരണം.
ചങ്ങനാശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക്: ചങ്ങനാശേരി ടൗണിൽനിന്നു കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണർകാട്-ഏറ്റുമാനൂർ ബൈപാസ് വഴി പോകണം.