

വയനാട്: അവധി ദിനങ്ങളിലടക്കം അതിരൂക്ഷമായ ഗതാഗതക്കുരുക്ക് പതിവായ താമരശ്ശേരി ചുരത്തിൽ നാളെ ഗതാഗത തടസ്സമുണ്ടാകും. ചുരത്തിലെ ആറ്, ഏഴ്, എട്ട് വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചിട്ട കൂറ്റൻ മരങ്ങൾ ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഗതാഗതം തടയുന്നത്.(Traffic restrictions at Thamarassery Pass tomorrow)
നാളെ രാവിലെ എട്ട് മണി മുതൽ ചുരത്തിൽ ഇടവിട്ട സമയങ്ങളിൽ ഗതാഗതം തടസ്സപ്പെടും.വലിയ മരത്തടികൾ ആയതിനാൽ ഇവ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റേണ്ടതുണ്ട്.
വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പരീക്ഷകൾ, മറ്റ് അത്യാവശ്യ യാത്രകൾ എന്നിവയ്ക്കായി പോകുന്നവർ യാത്രാ സമയം ക്രമീകരിക്കണമെന്ന് ദേശീയ പാത അധികൃതർ അറിയിച്ചു.