താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം: ഇന്ന് മുതൽ 4 ദിവസത്തേക്ക് മൾട്ടി ആക്‌സിൽ വാഹനങ്ങൾക്ക് നിരോധനം | Traffic

യാത്രക്കാർ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി അഭ്യർത്ഥിച്ച
Traffic restrictions at Thamarassery Pass, Multi-axle vehicles banned for 4 days from today
Updated on

വയനാട് : മുറിച്ചിട്ട മരങ്ങൾ ലോഡ് ചെയ്യുന്നതിനായി താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം. പൊതുഗതാഗതത്തിന് ഇളവുണ്ടെങ്കിലും ബസ്സുകൾ നിയന്ത്രിച്ചായിരിക്കും കടത്തിവിടുക. അതിനാൽ, ജോലി, ആശുപത്രി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ നേരത്തെ ചുരം കടന്നുപോകാൻ പാകത്തിൽ യാത്ര ക്രമീകരിക്കണം.(Traffic restrictions at Thamarassery Pass, Multi-axle vehicles banned for 4 days from today)

പൊതുഗതാഗതം ഒഴികെ കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങൾ കുറ്റ്യാടി ചുരം ഉപയോഗിക്കണം. ബത്തേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പനമരം നാലാം മൈൽ, കൊറോം വഴിയും, മീനങ്ങാടി ഭാഗത്ത് നിന്ന് വരുന്നവ പച്ചിലക്കാട്, പനമരം നാലാം മൈൽ വഴിയും കൽപറ്റ ഭാഗത്തു നിന്നുള്ളവർ പനമരം നാലാം മൈൽ വഴിയും പോകണം. വൈത്തിരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ പടിഞ്ഞാറത്തറ, വെള്ളമുണ്ട വഴിയും യാത്ര ചെയ്യേണ്ടതാണ്. വടുവൻചാൽ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്നവർ നാടുകാണി ചുരം വഴി യാത്ര ചെയ്യാൻ ശ്രദ്ധിക്കണം.

വെള്ളിയാഴ്ച മുതൽ നാല് ദിവസത്തേക്ക് മൾട്ടി ആക്‌സിൽ വാഹനങ്ങൾക്കും ചുരത്തിൽ നിയന്ത്രണം ഉണ്ടായിരിക്കും. പോലീസ് നടപ്പാക്കുന്ന ഗതാഗത നിയന്ത്രണ നടപടികളോട് യാത്രക്കാർ സഹകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി അഭ്യർത്ഥിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com