സംസ്ഥാന സ്‌കൂൾ കലോത്സവ സമാപനം: തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം | Traffic regulations in Trivandrum city
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവ സമാപനം നടക്കുന്ന ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ സെക്രട്ടറിയേറ്റ് ഗേറ്റ്-2 (ആസാദ് ഗേറ്റ്) ഭാഗത്ത് ഇറങ്ങിയതിന് ശേഷം സ്റ്റേഡിയത്തിന്‍റെ തെക്കുഭാഗത്തെ ഗേറ്റ് (YMCA) വഴിയാണ് പ്രവേശിക്കേണ്ടത്.(Traffic regulations in Trivandrum city )
വലിയ വാഹനങ്ങൾ യാത്രക്കാരെ ഇറക്കിയതിന് ശേഷം ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ടിലും, പൂജപ്പുര ഗ്രൗണ്ടിലും പാർക്ക് ചെയ്യണം. കാറടക്കമുള്ള ചെറിയ വാഹനങ്ങൾ പുളിമൂട് മുതൽ ആയുർവ്വേദ കോളേജ് വരെയും, തുടർന്ന് കുന്നുംപുറം വരെയുള്ള റോഡിലും, മാഞ്ഞാലിക്കുളം ഗ്രൗണ്ടിലും, യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ പരിസരത്തും, സംസ്കൃത കോളേജ് പാർക്കിംഗ് ഗ്രൗണ്ടിലുമാണ് പാർക്ക് ചെയ്യേണ്ടത്.
RBI,ബേക്കറി ജംഗ്ഷൻ, വാൻറോസ് ഭാഗങ്ങളിൽ നിന്നും സെക്രട്ടറിയേറ്റ് ഭാഗത്തേക്ക് ഉച്ചയ്ക്ക് 2 മണി മുതൽ വാഹനങ്ങൾ പോകാൻ അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പൊതുജനങ്ങൾക്ക് 04712558731, 9497930055 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണെന്നാണ് പോലീസ് അറിയിച്ചത്.

